Search
Close this search box.

ഷെയ്ഖ് ഹംദാനൊപ്പം ഇന്ന് ഓടിയത് 226,000 ഫിറ്റ്നസ് പ്രേമികൾ : ഒരു മാസം നീണ്ടുനിന്ന ഫിറ്റ്നസ് ചലഞ്ചിന് സമാപനമായി

226,000 Fitness Enthusiasts Run With Sheikh Hamdan Today: The Month-long Fitness Challenge Concludes

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനമായുള്ള ദുബായ് റണിന് ഇന്ന് രാവിലെ ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നേതൃത്വം നൽകി. 226,000 നിവാസികളായ ഫിറ്റ്നസ് പ്രേമികകളാണ് ദുബായ് റണ്ണിൽ കിരീടാവകാശിയുടെ കൂടെ ഓടിയത്.

ദുബായ് റൺ എന്ന ഇവന്റൊടെ ഒരു മാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് നവംബർ 26 ഞായറാഴ്ച്ച സമാപനം കുറിച്ചു. യുഎഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുൽത്താൻ അൽനെയാദി, ഹസ്സ അൽമൻസൂരി എന്നിവരും ദുബായ് റണ്ണിൽ പങ്കെടുത്തിരുന്നു.

ഓട്ടക്കാർക്ക് 10 കിലോമീറ്റർ റൂട്ടും 5 കിലോമീറ്റർ റൂട്ടും തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ഫ്യൂച്ചർ മ്യൂസിയത്തിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ ആരംഭിച്ച 5 കിലോമീറ്റർ റൂട്ട് ബുർജ് ഖലീഫയും ദുബായ് ഒപേരയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!