ഷാര്‍ജയിലെ അബു ഷഗരയിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി യുവാവ് മരിച്ചു. നിലമ്പൂര്‍ എടക്കര കലാ സാഗര്‍ സ്വദേശി ചങ്ങനാക്കുന്നേല്‍ മനോജ് (38 ) ആണ് മരിച്ചത്.
അബു ഷഗരയിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു വാഹനാപകടമുണ്ടായത്. മനോജിനെ ഉടന്‍ തന്നെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷാര്‍ജയിലെ ഒരു റെസ്റ്റോറന്റില്‍ മനോജ് കുക്കായി ജോലി ചെയ്തുവരികയായിരുന്നു.




