ലോകത്തെമ്പാടുമുള്ള ആളുകളെയും മൂലധനത്തെയും കമ്പനികളെയും ആകർഷിക്കുന്നതിൽ ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്തുമാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു.
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023-ൽ ദുബായുടെ റാങ്കിംഗ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് എട്ടാം സ്ഥാനത്തെത്തി.
ഈ നേട്ടത്തിന് ദുബായിലെ എല്ലാ ടീമിനും സമൂഹത്തിനും നന്ദിയുണ്ടെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.