അബുദാബി നഗരത്തിനും അൽ ദഫ്രയിലെ അൽ ദന്നയ്ക്കും ഇടയിൽ പുതിയ റെയിൽവേ സ്ഥാപിക്കാനൊരുങ്ങി എത്തിഹാദ് റെയിൽ. അബുദാബി നഗരത്തിനും അൽ ദഫ്രയിലെ അൽ ദന്നയ്ക്കും ഇടയിൽ പുതിയ റെയിൽവേ സർവീസുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ യുഎഇ നാഷണൽ റെയിൽ നെറ്റ്‌വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (Adnoc) തമ്മിൽ ഒപ്പുവച്ചു.
അബുദാബിയിൽ നിന്ന് 250 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ ദന്നയിൽ 29,000 നിവാസികൾ താമസിക്കുന്നുണ്ട്. 1970-കളിൽ അഡ്‌നോക്കിലെ വ്യാവസായിക ജീവനക്കാരെ പാർപ്പിക്കാനുള്ള സ്ഥലമായി തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമീണ മരുഭൂമി നഗരത്തിന്റെ പരിവർത്തനം ആരംഭിച്ചത്. ഈ ഏറ്റവും പുതിയ പങ്കാളിത്തത്തിലൂടെ, അഡ്‌നോക് ജീവനക്കാർക്ക് ഭാവിയിൽ തലസ്ഥാന നഗരത്തിനും അൽ ദന്നയ്ക്കും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയും.