2022 പകുതി മുതൽ ഇന്ന് 2023 നവംബർ 29 വരെ എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതിന് 894 സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തിയതായി യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വെളിപ്പെടുത്തി.
894 സ്വകാര്യ കമ്പനികൾ 1,267 സ്വദേശികളെ വ്യാജ എമിറേറ്റൈസേഷൻ തസ്തികകളിൽ നിയമിച്ചതായി മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, രാജ്യത്തെ 95 ശതമാനം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.
നിയമലംഘനം നടത്തിയ സ്വകാര്യ കമ്പനികൾക്കെതിരെ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. ലംഘനത്തിന്റെ തീവ്രതയെ ആശ്രയിച്ച്, ചില സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുമുണ്ട്.