52-ാമത് യുഎഇ ദേശീയ ദിനം : ഫുജൈറയിലും ട്രാഫിക് പിഴകളിൽ 50% ഇളവ്

52nd UAE National Day - 50% discount on traffic fines in Fujairah too

52-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ ട്രാഫിക് പിഴകളിൽ 50% ഇളവ് നൽകുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു.

2023 നവംബർ 30 ന് മുമ്പ് നടന്ന ഗുരുതരമല്ലാത്ത ട്രാഫിക് നിയമലംഘനങ്ങൾക്കാണ് 50% ഇളവ് നൽകുക. നവംബർ 30 മുതൽ 52 ദിവസത്തേക്ക് ഈ 50% ഇളവ് ബാധകമാകുമെന്നും പോലീസ് അറിയിച്ചു.

രാജ്യത്തെ വാഹന ലൈസൻസിംഗ് സംവിധാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ പൗരന്മാരെയും താമസക്കാരെയും സന്തോഷിപ്പിക്കാനുള്ള ഹിസ് ഹൈനസിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ തീരുമാനമുണ്ടായതെന്ന് ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനേം അൽ കാബി പറഞ്ഞു.

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!