ഡിസംബർ മാസത്തിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
ഡിസംബറിൽ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണമെന്നും , യുഎഇ ദേശീയ ദിനത്തിലും ക്രിസ്മസ് അവധി ദിനങ്ങളിലും ഉൾപ്പെടെ, ഡിസംബർ മാസത്തിലുടനീളം പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർലൈൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
ഏഴ് അന്താരാഷ്ട്ര എയർലൈനുകൾ ഒമ്പത് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നതോടെ ഡിസംബറിലെ മിക്ക വാരാന്ത്യങ്ങളിലും, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) നിന്ന് പ്രതിദിനം 75,000-ത്തിലധികം എമിറേറ്റ്സ് യാത്രക്കാർ പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർപോർട്ട് തിരക്ക് മറികടക്കാൻ യാത്രക്കാരെ സഹായിക്കുന്നതിന് എമിറേറ്റ്സ് നൽകിയിട്ടുള്ള ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
- ഫ്ലൈറ്റിന് 3 മണിക്കൂർ മുമ്പ് വരെ എയർപോർട്ടിൽ എത്തിച്ചേരണം.
- കൃത്യസമയത്ത് പുറപ്പെടൽ ഗേറ്റിൽ എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ ബോർഡിംഗ് സമയം ശ്രദ്ധിക്കുക.
- ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി പ്രയോജനപ്പെടുത്തുക.
- ഫ്ലൈറ്റ് വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ എമിറേറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക. Emirates.com-ലും ഉപഭോക്താക്കൾക്ക് ചെക്ക് ഇൻ ചെയ്യാം.
- യാത്രയുടെ തലേദിവസം രാത്രി തന്നെ ലഗേജ് പണം ഈടാക്കാതെ എയർപോർട്ടിൽ ഇറക്കാനാകും
- വിമാനത്താവളത്തിൽ സമയം ലാഭിക്കാനായി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ, ട്രാവൽ സ്റ്റോറിൽ ചെക്ക് ഇൻ ചെയ്യാനാകും.
- അജ്മാനിൽ നിന്ന് യാത്ര ആരംഭിക്കുന്നവർക്ക് അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ 24 മണിക്കൂർ സിറ്റി ചെക്ക്-ഇൻ പ്രയോജനപ്പെടുത്താം.
- ദുബായിലും ഷാർജയിലും യാത്രക്കാർക്ക് വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാൻ തിരഞ്ഞെടുക്കാം. ഹോം ചെക്ക്-ഇൻ സേവനം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സൗജന്യമാണ്.
- ഭിന്നശേഷിക്കാരായ ആളുകൾക്ക് പ്രത്യേക സഹായം അഭ്യർത്ഥിക്കാം.