രാജ്യത്തെ സേവിക്കുന്നതിനിടെ നിസ്വാർത്ഥമായി ജീവൻ നൽകിയവരുടെ ത്യാഗത്തിനും ധീരതയ്ക്കും യുഎഇയുടെ അനുസ്മരണ ദിനത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആദരാഞ്ജലി അർപ്പിച്ചു.
യുഎഇ, ജനത, മൂല്യങ്ങൾ, പരമാധികാരം എന്നിവയ്‌ക്ക് വേണ്ടി നിസ്വാർത്ഥമായി ജീവൻ നൽകിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഈ അനുസ്മരണ ദിനം അഗാധമായ പ്രാധാന്യമുള്ള ഒരു അവസരമാണെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ധീരവീരന്മാർ നടത്തിയ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കുമെന്നും “ഓരോ എമിറാത്തികൾക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും ചിഹ്നങ്ങളായി പ്രവർത്തിക്കാൻ” സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ നഷ്ടപ്പെട്ട സായുധ സേനാംഗങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും നവംബര്‍ 30 നാണ് യുഎഇ അനുസ്മരണ ദിനമായി ആചരിക്കുന്നത്.