Search
Close this search box.

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ 6.7 മില്ല്യണിലധികം പേർ വരിക്കാരായതായി മന്ത്രാലയം

The ministry said that more than 6.7 million people have subscribed to the unemployment insurance scheme in the UAE

യുഎഇയിൽ 6.7 മില്ല്യണിലധികം ആളുകൾ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരായതായി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഇൻഷ്വർ ചെയ്‌ത വ്യക്തികൾക്ക് തൊഴിലില്ലായ്മയും ജോലി കണ്ടെത്തുന്നതുവരെയും പദ്ധതി 3 മാസത്തെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്ന ഈ സ്‌കീമിൽ ചേരാനുള്ള സമയപരിധി 2023 ഒക്ടോബർ 1-ന് അവസാനിച്ചിരുന്നു. ഒക്ടോബർ 1 അവസാന തീയതിക്ക് ശേഷം വരിക്കാരല്ലാത്തവരിൽ നിന്നു 400 ദിർഹം പിഴ ഈടാക്കുമെന്നും ന്ത്രാലയം അറിയിച്ചിരുന്നു. പിഴ അടക്കുന്നതുവരെ അവർക്ക് വർക്കും പെർമിറ്റും ലഭിക്കില്ല.

ആരെങ്കിലും സ്‌കീമിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്ത് സ്ഥിരമായി പണമടയ്ക്കുന്നില്ലെങ്കിൽ, അവർക്ക് 200 ദിർഹം പിഴയും അവരുടെ ഇൻഷുറൻസ് പോളിസിയും റദ്ദാക്കപ്പെടും.

2023 ഒക്‌ടോബർ 1-ന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ മേൽപ്പറഞ്ഞ തീയതി മുതൽ 4 മാസത്തെ സമയമുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ 400 ദിർഹം പിഴ ചുമത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!