Search
Close this search box.

2024 – 2025 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കാൻ യുഎഇയിലെ 12,000 സ്വകാര്യസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി മന്ത്രാലയം

Ministry warns 12,000 UAE private firms to hire expatriates in 2024-2025

2024- 2025 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കാനായി 20 മുതൽ 49 വരെ തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളുടെ വിപുലീകരണം സംബന്ധിച്ച 2023 ലെ കാബിനറ്റ് പ്രമേയം നമ്പർ 33/5W 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നതനുസരിച്ച് 20 മുതൽ 49 വരെ തൊഴിലാളികളുള്ള കമ്പനികൾ 2024-ൽ ഒരു യുഎഇ പൗരനെയും 2025-ൽ മറ്റൊരാളെയും നിയമിക്കേണ്ടതുണ്ട്.

ഈ ആവശ്യകതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് നിയമിക്കാത്ത ഓരോ യുഎഇ പൗരനും 96,000 ദിർഹം എന്ന തോതിൽ വാർഷിക സാമ്പത്തിക സംഭാവന ചുമത്തും. 2024, 2025 വർഷങ്ങളിൽ യുഎഇ പൗരന്മാർക്ക് വിവിധ സുപ്രധാന സാമ്പത്തിക മേഖലകളിൽ പ്രതിവർഷം 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts