Search
Close this search box.

ദുബായ് വാർത്ത അവതാരകൻ എൻ.എം.നവാസിന് ഗോൾഡൻ വിസ

Golden Visa for Dubai News Anchor NM Nawas

പത്രപ്രവർത്തകനും ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ എൻ.എം. നവാസിന് ദുബായ് ഗവൺമെന്റിന്റെ കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റിയുടെ ഗോൾഡൻ വിസ ലഭിച്ചു.

25 വർഷമായി പത്രപ്രവർത്തനത്തിലും ഗ്രന്ഥരചനയിലും മികവുതെളിയിച്ചുപോന്ന എൻ.എം.നവാസ് കഴിഞ്ഞ ഏഴുവർഷമായി ഏഷ്യാവിഷനിലും ദുബായ് വാർത്തയിലും പ്രൊജക്റ്റ് എഡിറ്ററാണ്.

താൻ പ്രവർത്തിച്ചുപോന്ന മംഗളംദിനപത്രത്തിന്റെ ഡപ്യൂട്ടേഷനിൽ 1999 ല്‍ അബുദാബിയിലെത്തിയ നവാസ് അനന്തരം അറേബ്യ, ഗൾഫ് ലൈഫ് എന്നീ മാഗസിനുകളുടെ ഫൗണ്ടർ എഡിറ്ററായി. 2016മുതല്‍ ഏഷ്യാവിഷനിൽ പ്രവർത്തിക്കുന്നു. നിസ്സാർ സെയ്‌ദിന്റെ മൂഖ്യപത്രാധിപത്യത്തിലിറങ്ങിയ ഏഷ്യാവിഷൻ ഫാമിലി മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചു.

കുടമാറ്റം, അച്ഛന്റെ ആൺമക്കൾ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കി.നടന്മാരായ ദിലീപിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും ജീവചരിത്രമെഴുതി . പ്രശസ്ത സംവിധായകൻ ജോഷിയുടെ അസിസ്റ്റന്റ്ആയും പ്രവർത്തിച്ചിട്ടുണ്ട് .

ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർ ലൈൻസ് മേധാവി തഖിയുദീൻ വാഹിദ് മുംബൈയിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെതുടർന്ന് ആ കുടുംബത്തിന്റെ ജീവിതം എങ്ങനെ എന്ന അന്വേഷണവുമായി മലയാള മനോരമ പ്രസിദ്ധീകരണത്തിൽ നവാസ് എഴുതിയ റിപ്പോർട്ട് (ബുള്ളറ്റ് തകർത്ത സാമ്രാജ്യം) ഏറെ ശ്രദ്ധ പിടിച്ചുപറ്റി .

യൂസഫലി സൃഷ്ടിച്ച ലോകം ,കരാമ കണക്റ്റ് , മലയാളികൊളമ്പസ് യാത്രയായി, പള്ളിക്കൂടമല്ല പാസ്പോർട്ടാണ് വലുത് എന്നീ ശീർഷകങ്ങളിൽ ഗൾഫ് ജീവിതത്തിന്റെ തുടിപ്പുകൾ തൊട്ടെടുത്ത രചനകളും നിർവഹിച്ചു.

മതിയാക്കൂ ഈ കിടക്കജീവിതം;ബെഡ്‌ സ്പൈസിനപ്പുറവും ലോകമുണ്ട്,ദുബായ് അബ്രയിൽ ഒരു ദിർഹമിന് സോഷ്യലിസം,പ്രവാസത്തിനു വയസ്സായാൽ ജീവിതത്തിനു പുറത്തായി, ഗൾഫ് മലയാളികൾക്ക് എം .ടി യോട് ചിലതു പറയാനുണ്ട് , ഗൾഫുകാരെ ആരും വിളിക്കുന്നില്ല; നാട്ടിലുള്ളവർക്കു പണമേ വേണ്ടു തുടങ്ങിയ തലക്കെട്ടുകളോടെ പ്രവാസജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ വരച്ചിട്ടുകൊണ്ട്‌ ദുബായ് വാർത്തയിൽ അവതരിപ്പിച്ച വീഡിയോ പരമ്പരയോട് ലക്ഷക്കണക്കിനാളുകളാണ് ‘ഞങ്ങളുടെ ആരും പറയാത്ത കഥകൾ’ എന്ന മട്ടിൽ പ്രതികരിച്ചത് .

തൊഴിലിനെ സാമൂഹിക പ്രതിബദ്ധതയോടെയും കലാത്മകതയോടെയും നടത്തിയ ഇത്തരം സമീപനങ്ങളേയും സാസ്കാരിക സംഭാവനകളെയും വിലയിരുത്തിയാണ് ദുബായ് കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റി എന്‍.എം നവാസിന് ഗോൾഡന്‍ വിസ നൽകിയത് .

ചങ്ങനാശ്ശേരി(കോട്ടയം ജില്ല)നെടുഞ്ചിറ പുതുപ്പറമ്പിൽ പരേതനായ മൊയ്തീൻ ബാവയുടെയും തങ്കമ്മയുടെയും ( ഫാത്തിമ കുഞ്ഞ്) മകനാണ് . ഭാര്യ ഫസീല നവാസ് . മൂന്നുമക്കൾ : ഫൈസൽ , ഫസ്‌ന , ഫഹദ് .സഹോദരന്മാർ : നവാബ് , നഹീദ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!