യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ദുബായിൽ ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗിനും ഇത് ബാധകമായിരിക്കും. പാർക്കിംഗ് താരിഫ് 2023 ഡിസംബർ 5 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും.