52-ാമത് യുഎഇ യൂണിയൻ ദിനത്തിന് മുന്നോടിയായി റാസൽഖൈമയിലെ 442 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.