1980 കളിലെ ഐക്കണിക് ടാക്സികളായിരുന്ന മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള ടാക്സികൾ 52-ാമത് ദേശീയദിനത്തിനോടനുബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ വീണ്ടും പുറത്തിറക്കി.
ഇപ്പോഴത്തെ സിൽവർ കളറിലുള്ള ടാക്സികളോട് കൂടെത്തന്നെ മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള 100 ഓളം ടാക്സികൾ മെയിൻ ലാൻഡിൽ സർവീസ് നടത്തുന്നുണ്ടെന്ന് അതോറിറ്റി പറഞ്ഞു.
ഈ മഞ്ഞയും വെള്ളയും നിറങ്ങൾ വളരെക്കാലം മുമ്പ് അബുദാബിയിലെ ടാക്സികളുടെ ബ്രാൻഡായിരുന്നു. 52-ാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇത് തിരികെ കൊണ്ടുവരുന്നത്, ”ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിലെ (ഐടിസി) പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അതീഖ് അൽ മസ്റൂയി പറഞ്ഞു.മഞ്ഞയും വെള്ളയും നിറമുള്ള ഹൈബ്രിഡ് ടാക്സികളാണെന്ന് മാത്രം ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ നിറങ്ങളുടെ ബ്രാൻഡിംഗ് കൂടാതെ ഇപ്പോഴത്തെ സിൽവർ ടാക്സികൾക്ക് സമാനമായ എല്ലാ സവിശേഷതകളും ഈ ടാക്സികൾക്കുണ്ട്.
ഈ ടാക്സികൾ ഭൂതകാലത്തിൽ നിന്ന് ഇന്നുവരെ സംഭവിച്ച മാറ്റങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ഈ ടാക്സികളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് അവരുടെ പഴയ ഓർമ്മകൾ വീണ്ടെടുക്കാനും പുതിയ തലമുറയ്ക്ക് ഭൂതകാലത്തിന്റെ ഒരു എത്തി നോട്ടം ലഭിക്കാനുമുള്ള അവസരമാണ് ഈ സംരംഭമെന്ന് അൽ മസ്റൂയി പറഞ്ഞു.