Search
Close this search box.

അമിതവേഗതയിൽ റോഡിൽ അഭ്യാസം നടത്തുന്നതായി നിവാസികളുടെ പരാതി : 2 മണിക്കൂറിനുള്ളിൽ 2 ഡ്രൈവർമാരെ പിടിയിലാക്കി ഷാർജ പൊലീസ്

Sharjah police arrested 2 drivers within 2 hours after residents complained of speeding on the road

അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും റോഡിൽ സ്റ്റണ്ടിങ് നടത്തിയതിനും രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഷാർജയിലെ ഖോർഫക്കാൻ റോഡിലെ തുരങ്കത്തിലൂടെയാണ് 2 ഡ്രൈവർമാർ അമിതവേഗതയിൽ വാഹനമോടിച്ചത്.

ഇക്കാര്യം അവിടെയുള്ള നിവാസികളാണ് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചത്, അതിനുശേഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇതേതുടർന്ന് നിയമങ്ങൾ പാലിക്കാനും റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കാനും ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അധികാരികളുമായി സഹകരിച്ചതിനും ഇത്തരം പെരുമാറ്റത്തിൽ ഏർപ്പെടുന്നവരെ റിപ്പോർട്ട് ചെയ്തതിനും ഷാർജ പോലീസ് നിവാസികളെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!