Search
Close this search box.

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : കൊല്ലം സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

Fell while playing cricket- Kollam native dies in Ras Al Khaimah

റാസൽഖൈമയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കൊല്ലം തൊടിയൂർ സ്വദേശിയും റാക്ക് യൂണിയൻ സിമന്റ് കമ്പനി ജീവനക്കാരനുമായ ദിൽഷാദ് (45) റാസൽഖൈമയിൽ മരണപ്പെട്ടു.

ഇന്ന് ഞായറാഴ്ച്ച രാവിലെ റാസൽഖൈമയിൽ കളി സ്ഥലത്ത് ബൗളിങ്ങിലേർപ്പെട്ടിരുന്ന ദിൽഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആംബുലൻസ് വിഭാഗമെത്തി പ്രഥമ ശുശ്രൂഷകൾ നൽകി ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊല്ലം തൊടിയൂർ കലിക്കൊട്ടു മുഴങ്ങൻഗൊഡി അബ്ദുൽ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ് ആബിദ, ഭാര്യ ആബി അമീറ ദിൽഷാദ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ള ദിൽഷാദ് കുടുംബസമേതം റാസൽഖൈമയിലെ അൽ മാമുറയിലായിരുന്നു താമസം. ആൺകുട്ടികൾ റാക് ഇന്ത്യൻ
സ്കൂൾ വിദ്യാർഥികളാണ്.

മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അസൈനാർ കോഴിച്ചെന പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!