യുഎഇയിൽ ഇന്ന് രാവിലെ രൂപപ്പെട്ട മൂടൽമഞ്ഞിനെതുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
ഇന്ന് രാവിലെ 9 മണി വരെയാണ് ദൂരക്കാഴ്ച കുറയുമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വാഹനമോടിക്കുമ്പോൾ ദൃശ്യപരത കുറയുമെന്നും അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടാനും സാധ്യതയുണ്ട്.
യുഎഇയുടെ പർവതപ്രദേശങ്ങളിൽ ഇന്ന് താപനില 10 ഡിഗ്രി സെൽഷ്യസായി കുറയും, രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.