ഗാസയിലെ ഫലസ്തീനികൾക്കായി യുഎഇ വീണ്ടും അധിക അടിയന്തര ദുരിതാശ്വാസ സഹായം അയച്ചു. പാർപ്പിട സാമഗ്രികളും അടിസ്ഥാന ഭക്ഷണ വസ്തുക്കളും ഉൾപ്പെടുന്ന അടിയന്തര സഹായമാണ് ഇന്നലെ ഞായറാഴ്ച അയച്ചത്.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഈ ദുരിതാശ്വാസ ഡെലിവറി നടത്തിയത്.
ഫലസ്തീനികൾക്കുള്ള സഹായവും ചികിത്സയും നൽകുന്നതിനായി എൻക്ലേവിൽ യുഎഇയുടെ 150 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ തുറന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും അടിയന്തര ദുരിതാശ്വാസ സഹായമയച്ചത്.