Search
Close this search box.

മിഷോങ് ചുഴലിക്കാറ്റ് : ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു.

Cyclone Mishong- Services suspended at Chennai airport due to inundation.

ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും അധികൃതർ അതീവജാഗ്രതാനിർദ്ദേശം നൽകി.

ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. യുഎഇയിൽ നിന്ന് ചെന്നൈയിലേക്കുള്ള ചില വിമാനങ്ങൾ ഇന്ന് തിങ്കളാഴ്ച റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്ത യാത്രക്കാർ ഏജൻസിയുമായോ വിമാനകമ്പനിയുമായോ ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. മതിലിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!