യുഎഇയിൽ ഇ ന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാവുന്ന താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് ഇന്ന് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 30 ഡിഗ്രി സെൽഷ്യസിലേക്കുംതാപനില ഉയരും.
അബുദാബിയിൽ 21 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.