റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ബുധനാഴ്ച യുഎഇയും സൗദി അറേബ്യയും സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ രണ്ട് രാജ്യങ്ങളിലെയും സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ എപെക്‌സ് പ്ലസില്‍ സൗദി അറേബ്യ, യുഎഇ, റഷ്യ രാജ്യങ്ങള്‍ അംഗങ്ങളായതിനാല്‍ എണ്ണ ഉത്പാദന-വിതരണ നയങ്ങളും ചര്‍ച്ചയ്ക്ക് വരും. മാസങ്ങളായി എണ്ണ ഉത്പാദനം ഒപെക് രാജ്യങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇത് നീട്ടാനും കൂടുതല്‍ ശക്തമാക്കാനും കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. അടുത്ത ദിവസം മോസ്‌കോയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും പുടിൻ സ്വീകരണം നൽകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.