വനിതാ മതിൽ ഇന്ന്

നവോത്ഥാന മൂല്യങ്ങൾ ഉയർത്തി സ്തീകൾ അണിച്ചേരുന്ന വനിതാമതിൽ ഇന്ന്. ആരോഗ്യമന്ത്രി കെ. കെ. ശൈലജ കാസർഗോഡ് ആദ്യ കണ്ണിയാകും. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച്, തിരുവനന്തപുരം വെല്ലയമ്പലത്ത് അയ്യങ്കാളി പ്രതിമ വരെ 600 ഓളം കിലോമീറ്റർ ദൂരത്ത് വനിതമതിൽ തീർക്കും.

തിരുവനന്തപുരത്ത് അവസാന കണ്ണിയാവുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!