പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മ്മാണത്തിലേക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 ലക്ഷം ദിര്‍ഹം (2.25 കോടി രൂപ) നല്‍കി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്‌മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ വെച്ച് യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം. പോള്‍, സഹവികാരി ഫാദര്‍ മാത്യൂ ജോണ്‍, ദേവാലയ നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു. വിവിധ മതവിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയുവാനുള്ള സാഹചര്യമാണ് യു.എ.ഇ. ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു.