ഗാസയിൽ നിന്ന് അടുത്തിടെ യുഎഇയിൽ കാൻസർ ചികിത്സയ്ക്കായെത്തിയ ഒരു 6 വയസ്സുള്ള കുട്ടി മരണപെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. കുട്ടി നിശിത ലിംഫോബ്ലാസ്റ്റിക് രക്താർബുദമായി പോരാടുകയായായിരുന്നെന്നും നിരവധി സങ്കീർണതകൾ അഭിമുഖീകരിക്കുന്നുണ്ടായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.
ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുമായി യുഎഇയിലെത്തിയ കുട്ടിയെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു. നിർഭാഗ്യവശാൽ, കുട്ടിയുടെ അവസ്ഥ ക്രമേണ വഷളായി, ഒടുവിൽ മരണം സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ സംഘം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മന്ത്രാലയം ഒരു പ്രസ്താവനയിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.