ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 29-ാമത് എഡിഷന് നാളെ ഗംഭീരമായ തുടക്കമാകും.
ജനുവരി 14 വരെ നീണ്ടുനിൽക്കുന്ന 38 ദിവസത്തെ ഫെസ്റ്റിവൽ ആരംഭിക്കുമ്പോൾ എമറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന സൗജന്യ ദുബായ് ലൈറ്റ്‌സ് DSF ഡ്രോൺ ഷോ നാളെ കാണാം. ആകാശത്ത് വരയ്ക്കുന്ന രീതിയിലുള്ള അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ സ്റ്റോറി ദി ബീച്ചിലും ജെബിആർ, ബ്ലൂവാട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാത്രി 8 മണിക്കും രാത്രി 10 മണിക്കുമാണ് ഉണ്ടാകുക. ഈ വർഷത്തെ ഷോയിൽ ഒന്നല്ല, ഓരോ രാത്രിയിലും രണ്ട് പുതിയ ഡിസ്പ്ലേകൾ ഉണ്ടായിരിക്കും. 800-ഓളം ഡ്രോണുകൾ ഉപയോഗിച്ചായിരിക്കും ഷോ നടത്തുക.
പിതാവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികൾ കാണികൾക്ക് അനുഭവിക്കാൻ സാധിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
അറബ് ലോകത്തെ രണ്ട് പ്രമുഖ ആർട്ടിസ്റ്റുകളായ അഹം അൽ ഷംസി, അസ്സലാ നസ്റി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്റുകളും ഇത്തവണ സന്ദർശകർക്ക് ആസ്വദിക്കാം. ഡിസംബർ 15ന് കൊക്കോ കോള അരീനയിൽ രാത്രിയാണ് ഇവരുടെ സംഗീതവിരുന്ന്. അതോടൊപ്പം രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതവിരുന്നുകൾ, ബാസ്കറ്റ്ബാൾ മത്സരങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ ഇൻസ്റ്റലേഷൻസ്, വെടിക്കെട്ട് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.