കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

Education Minister V. Shivankutty said that the curriculum in Kerala will be revised in 2025.

2025 ൽ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് എൻ സി ഇ ആർ ടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!