Search
Close this search box.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് : ടെണ്ടർ വിളിക്കാൻ തീരുമാനമായി

Passenger ship service between Kerala and Gulf countries- It has been decided to invite tenders

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെണ്ടർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു കേന്ദ്ര ഷിപ്പിങ് മന്ത്രി.

കേരളത്തിനും ഗൾഫിനും ഇടയിൽ സർവ്വീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും, അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കുക. ടെണ്ടർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!