റെഡ് ലൈറ്റ് മറികടന്നുണ്ടായ ഭയാനകമായ വാഹനാപകടത്തിന്റെ വീഡിയോ പങ്ക് വെച്ച് അബുദാബി പോലീസ്

Abu Dhabi Police shared a video of a horrific car accident that occurred after crossing a red light

മൂന്ന് സെക്കൻഡിനുള്ളിൽ ഒന്നിലധികം ട്രാഫിക് നിയമങ്ങൾ ലംഘിച്ച്, അബുദാബിയിൽ അശ്രദ്ധമായ വാഹനമോടിച്ച ഡ്രൈവർ തിരക്കേറിയ ഇന്റർസെക്ഷനിൽ ഭയാനകമായ അപകടമുണ്ടാക്കുന്ന വീഡിയോ അബുദാബി പോലീസ് എക്‌സിലൂടെ പങ്ക് വെച്ചു.

ഒരു കറുത്ത കളറുള്ള എസ്‌യുവി സിഗ്‌നലിൽ നിന്ന് നേരെ പോകേണ്ടതിന് പകരം ലൈൻ തെറ്റിച്ച് ഇടത്തേക്കുള്ള റെഡ് ലൈറ്റ് മറികടന്ന് തിരിയുകയും പിന്നീട് എതിരെ വന്ന വാഹനത്തിന് മേൽ നിയന്ത്രണം വിട്ട് അതിഭയങ്കരമായി ഇടിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

ആദ്യം എസ്‌യുവി “നേരെ പോകുക” എന്ന് അടയാളപ്പെടുത്തിയ ഒരു പാതയിലായിരുന്നു, പച്ച സിഗ്നലിൽ നിന്ന് നേരെ മുന്നോട്ടെടുത്ത് പെട്ടെന്ന് ഇടത്തേക്ക് റെഡ് ലൈറ്റ് മറി കടന്ന് പോകുകയായിരുന്നു. ഒന്നിലധികം നിയമലംഘനങ്ങൾ വീഡിയോയിൽ കാണാമെങ്കിലും, അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അബുദാബി പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!