ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ തൊടുപുഴ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥി ദുബായിൽ മരിച്ചു.
ഇടുക്കി തൊടുപുഴ പി & ടി ക്വാർട്ടേസിൽ നബീസ മൻസിലിൽ ഫസൽ നബി-ഷായിദ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർസാൻ(14) ആണ് ദുബായിൽ മരിച്ചത്. തലച്ചോറിന് സംഭവിച്ച ക്ഷതത്തെത്തുടർന്നായിരുന്നു മരണം സംഭവിച്ചത്. യാതൊരു അസുഖമില്ലാതിരുന്ന കുട്ടി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ദുബായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസം ചികിത്സയിൽ കഴിയുകയും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. പഠനത്തിലും കായികമത്സരങ്ങളിലും ഏറെ മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു ഫർസാൻ.
മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു