അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡ് ഇന്ന് 2023 ഡിസംബർ 10 ഞായറാഴ്ച്ച മുതൽ ഡിസംബർ 20 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു
അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിന്റെ (E11) ഗുവെയ്ഫത്തിലേക്കുള്ള വലത് പാത ഡിസംബർ 9 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ഡിസംബർ 14 വ്യാഴാഴ്ച പുലർച്ചെ 5 മണിവരെ അടച്ചിട്ടിരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.