ശബരിമല അപ്പാച്ചിമേട്ടിൽ പത്തുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിനി പത്മശ്രീയാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നു സംഘത്തോടൊപ്പമാണ് കുട്ടി ദർശനത്തിനായി എത്തിയത്. കുട്ടിയ്ക്ക് മൂന്നുവയസ് മുതൽ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.