ദുബായിലെ ഡ്രൈവ്-ഇൻ ബീച്ച് / സീക്രട്ട് ബീച്ച് / ബ്ലാക്ക് പാലസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന അൽ സുഫൂഹ് ബീച്ച് (Al Sufouh Beach) താത്കാലികമായി അടച്ചിട്ടതായുള്ള ബോർഡ് ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദർശകർ പറയുന്നു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബീച്ചിന്റെ പ്രവേശന കവാടത്തിൽ ഒരു സുരക്ഷാ ഗാർഡ്നി ലയുറപ്പിച്ചിട്ടുണ്ടെന്നും ബാരിക്കേഡുകളാൽ അടച്ചിട്ടുണ്ടെന്നും സന്ദർശകർ പറയുന്നു. എന്നാൽ ഈ ബീച്ച് എന്ന് വരെ അടച്ചിടുമെന്നോ അടിച്ചിടാനുള്ള കാരണമോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകൾക്ക് പേരുകേട്ട ഈ മണൽ നിറഞ്ഞ പ്രദേശം ബുർജ് അൽ അറബ് ഹോട്ടലിനും പാം ജുമൈറ ദ്വീപിനും ഇടയിലാണ്.വാഹനവുമായി ബീച്ച് വരെ പോകാവുന്ന സ്ഥലമാണിത്.