Search
Close this search box.

തെറ്റിധാരണാജനകമായ ഈ വാർത്തയുടെ യഥാർഥ്യം എന്താണ്?

What is the reality related to Bardubai Temple?

ബർദുബായ് ക്ഷേത്രവുമായി ബന്ധപ്പെട്ട യാഥാർഥ്യമെന്താണ് ?

തലക്കെട്ടുകൾ കൊണ്ട് സെൻസേഷൻ സൃഷ്ടിക്കുന്ന’ മാധ്യമധർമ്മം’
പലപ്പോഴും അധാർമ്മികമായി മാറാറുണ്ട്‌.
അതിന്റെ ഏററവും പുതിയ ഉദാഹരണമാണ് ബർദുബായിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പലവാർത്തകളും.

അനുവാചകരിലും കാഴ്ചക്കാരിലും
അസ്വസ്ഥതയും ആശങ്കകളും ജനിപ്പിക്കാൻ ഇടവരുത്തിയ ആ വാർത്താ തലക്കെട്ടുകൾ ‘റേറ്റിങി ‘ നെ കേന്ദ്രീകച്ചുനടക്കുന്ന പ്രൊപ്പഗണ്ടകളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണെന്നു പറയാതെ വയ്യ.

“ബർദുബായിലെ ക്ഷേത്രം അടച്ചു പൂട്ടി”
എന്ന മട്ടിൽ ചിലമുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ മീഡിയകളും നൽകിയ തലക്കെട്ടിനു ചുവടെ എഴുതപ്പെട്ടതും , കാണപ്പെട്ടതും അതിനെ സാധൂകരിച്ചു കൊണ്ടുള്ളതായിരുന്നു.

തെറ്റിധാരണാജനകമായ ഈ വാർത്തയുടെ യഥാർഥ്യം എന്താണ്?
അറുപതിലേറെ വർഷമായി ദുബായിലെയും പരിസരപ്രദേശങ്ങളിലെയും ലക്ഷോപലക്ഷം വിശ്വാസികളുടെ പ്രാർത്ഥനാകേന്ദ്രമായി നിലകൊണ്ട ഒന്നാണ് ഈ ക്ഷേത്രം.
വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് അവർക്കു കൂടുതൽ സൗകര്യമൊരുക്കുക എന്നലക്ഷ്യത്തോടെ
അധികൃതർ ഒരു തീരുമാനം കൈക്കൊള്ളുന്നു :
ഇക്കൊല്ലം ജബലലിയിൽ സ്ഥാപിതമായ
ക്ഷേത്രകോംപ്ലക്സിലേക്ക് ഇതിനെ മാറ്റിസ്ഥാപിക്കുക .
വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങളെ
അങ്ങേയറ്റം പരിഗണിച്ചുകൊണ്ടുള്ള ഈ പരിഷ്കരണം ജനുവരി മൂന്നു മുതല്‍ നിലവിൽ വരും .
എന്നാൽ ഈ സദുദ്ദേശ്യത്തെ തലക്കെട്ടുകൾകൊണ്ട് തലതിരിഞ്ഞ വായനയും വക്രീകരിച്ച കാഴ്ച്ചയും നൽകുകയായിരുന്നു മേൽപ്പറഞ്ഞ മാധ്യമങ്ങൾ .
സഹിഷ്ണുതയ്‌ക്കും സഹവർത്തിത്വത്തിനും കേൾവികേട്ട ഒരു
രാജ്യമാണ് യൂ എ ഇ .
മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അബുദാബിയിൽ
പൂർത്തിയായിരിക്കുന്നത് .
ദുബായിലും നടന്നുവരുന്ന സമാനമായ നിർമ്മിതിയുടെ നിദർശനമാണ് ജബലലിയിൽ സ്ഥാപിതമായ ടെമ്പിൾ കോംപ്ലക്സ് എന്നത് ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!