Search
Close this search box.

കാലാവസ്ഥ ഉച്ചകോടി കോപ് 28 ന് സമാപനം ; ഇനി അസർബൈജാനിൽ 

ആഗോളതാപനം കുറയ്ക്കുക എന്ന ലക്ഷ്യവുമായി യുഎ ഇ യില്‍ നടന്നുവരുന്ന യു എൻ കാലാവസ്ഥ ഉച്ചകോടി (കോപ് 28) ഡിസംബർ 12 ന് സമാപിക്കും .

അടുത്ത ഉച്ചകോടിക്ക് അസർ ബൈജാൻ വേദിയാകും .
പന്ത്രണ്ടു ദിവസം നീണ്ടുനിന്ന കോപ് 28 ഒട്ടേറെ നിർണ്ണായകമായ തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത് .
അതില്‍ ഏറ്റവും പ്രധാനമായത് 27 വർഷത്തിനകം 2900 കോടി മെട്രിക് ടൺ
കാർബൺ പുറം തള്ളുക എന്ന ലക്ഷ്യത്തോടെ യൂ എ ഇ ഇൻഡസ്ട്രിയൽ
ഡി കാർബണൈസേഷൻ റോഡ് മാപ്പിന് തുടക്കം കുറിച്ചതാണ് .
2050 ഓടെ വ്യവസായ മേഖലയിൽ 93 ശതമാനം കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള മാർഗ്ഗരേഖയാണ് റോഡ് മാപ്പിൽ അവതരിപ്പിച്ചിരിക്കുന്നത് .
ഇതിനു നേതൃത്വം നൽകുന്നത് വ്യവസായ സാങ്കേതികമന്ത്രാലയമാണ് .
സർക്കാർ-സ്വകാര്യ മേഖലയുടെ പിന്തുണ ഇതിനുണ്ടാകും .
ഈ പദ്ധതി വർഷം തോറും ഒൻപതു കോടി കാർബൺ മലിനീകരണം കുറയ്ക്കും .

ഒരു ലക്ഷത്തി പതിനായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ പങ്കെടുത്തത് .ഇതുവരെ ഉണ്ടായിട്ടിരുള്ളതിൽവച്ച് ഏറ്റവും വലിയ പങ്കാളിത്തമാണിത് .
ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ 8300 കോടി ഡോളർ സമാഹരിക്കാൻ സാധിച്ചു .
എല്ലാം കൊണ്ടും ഉച്ചകോടി വന്വിച്ച വിജയമായി മാറിയെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു .
മുൻപ് നടന്ന ഒരു ഉച്ചകോടിയിലും കാലാവസ്ഥാ വിഷയങ്ങളോട് രാജ്യങ്ങൾ
ഇത്ര പ്രതിജ്ഞാ ബദ്ധതയോടെയും പ്രതിപത്തിയോടെയും ഒപ്പം നിന്നിട്ടില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ .
കാലാവസ്ഥാ വ്യതിയാനം മൂലം കെടുത്തി നേരിടുന്ന രാജ്യങ്ങൾക്കായി ഇത്ര വലിയൊരു ധനസഹായം പ്രഖ്യാപിക്കപ്പെട്ടത് ആ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് .

പെട്രോളും ഡീസലും ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനവും ഉപയോഗവും ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി .
മനുഷ്യജീവിതത്തെ മുച്ചൂടും ഇല്ലാതാക്കുന്ന ഒന്നാണ് ആഗോളതാപനമെന്നും അതിനെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഒന്നടങ്കം കൈകോർക്കണമെന്നുമാണ് യൂ എ ഇ നേതൃത്വം നൽകിയ മേള വിളംബരം ചെയ്തത് . പങ്കെടുത്ത രാജ്യങ്ങളെല്ലാം സർവാത്മനാ അത് സ്വീകരിച്ചുകൊണ്ടാണ് മടങ്ങുന്നതും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!