റമദാൻ 29 മുതൽ ശവ്വാൽ 3 വരെ പൊതു അവധിയായിരിക്കുമെന്ന് യു.എ.ഇ സർക്കാർ വ്യക്തമാക്കി. അതായത് ഏപ്രിൽ 9 ചൊവ്വ മുതൽ ഏപ്രിൽ 12 വെള്ളി വരെ റമദാൻ അവധി ലഭിക്കും. ശനി-ഞായർ വാരാന്ത്യങ്ങൾ പരിഗണിക്കുമ്പോൾ, ഇത് ആറ് ദിവസത്തെ ഇടവേളയായി മാറും.
ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ അനുസരിച്ച്, റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും. യുഎഇയിൽ വസന്തകാലത്തിന്റെ തുടക്കമായതിനാൽ ആ സമയത്തെ താപനില കുറവായിരിക്കും.
IACAD കലണ്ടർ അനുസരിച്ച്, വിശുദ്ധ മാസത്തിന് 29 ദിവസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അവസാനത്തെ നോമ്പ് ദിനം ഏപ്രിൽ 9 ചൊവ്വാഴ്ചയാണ്. വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാമിക ആഘോഷമായ ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.