ദുബായ് : യുഎഇ യിലെ പ്രശസ്‌ത കലാ സാംസ്‌കാരിക കായിക കൂട്ടായിമയായ മാസ്കാ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാമത് മാസ്കാ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ മാസം 31ാം തിയതി അൽ ഖുസൈസിൽ ഉള്ള സ്‌റ്റാർ ഇന്റർനാഷണൽ സ്കൂള് സ്റ്റേഡിയത്തിലാണ് 7’സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുക. യുഎഇ യിലെ ഫുട്ബോൾ ടീമുകളുടെ കൂട്ടായ്മ അയ കെഫയാണ് കളികൾ നിയന്ത്രിക്കുന്നത്. ടൂർണമെന്റ് ലഘുപത്രിക മാസ്കാ ചെയർമാൻ ബിബി ജോൺ അനാച്ഛാദനം ചെയ്തു, പ്രോഗ്രാം കോർഡിനേറ്റർ മിസ്ബാ , സാദിക്ക് ഗഫൂർ, ലതീഫ് , ലിയോ എന്നിവർ ചടങ്ങിൽ സന്നിഹതർ ആയിരുന്നു. ഫുട്ബോൾ ടൂർണമെന്റിനെ തുടർന്ന് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗം ആയി ശിങ്കാരിമേളം കളരിപ്പയറ്റ് മറ്റു നാടൻ കലാരൂപങ്ങൾ കൂടാതെ സംഗീത നിശയും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു
