യു എ ഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
എന്നിരുന്നാലും, അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും ഉൾ പ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.