Search
Close this search box.

ദുബായിൽ ഡെലിവെറിക്കായി ഇലക്ട്രിക് ബൈക്കുകളുമായി കരീം

Karim with electric bikes for delivery in Dubai

ദുബായിൽ ഡെലിവെറിക്കായി ഇലക്ട്രിക് ഡെലിവറി ബൈക്കുകൾ ഈ മാസം അവസാനത്തോടെ അവതരിപ്പിക്കുമെന്ന് കരീം അറിയിച്ചു. എമിറേറ്റിന്റെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയുള്ള ഈ നീക്കം, കൂടുതൽ കാർബൺ ന്യൂട്രൽ ട്രാൻസ്‌പോർട്ട് ഓപ്‌ഷനുകൾ ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ്.

എന്നാൽ ആദ്യ ഘട്ടത്തിൽ എത്ര ഇലക്ട്രിക് മോട്ടോർ ബൈക്കുകൾ അവതരിപ്പിക്കുമെന്ന് കരീം അറിയിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷം അവസാനത്തോടെ ദുബായിലെ റോഡുകളിൽ 1,000 ഇലക്ട്രിക് ബൈക്കുകൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കരീം ബൈക്കിന്റെ സീനിയർ ഓപ്പറേഷൻസ് ഡയറക്ടർ സമി അമിൻ പറഞ്ഞു.

നിലവിലുള്ള ബൈക്കുകളിൽ നിന്നും ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറുന്നത് കൊണ്ട് നിരവധി നേട്ടങ്ങളുണ്ടെന്നും നമ്മുടെ പ്രദേശം മെച്ചപ്പെടുത്തേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്, അതിനുള്ള ഒരു മാർഗം യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!