ഈ വർഷം 2023 ന്റെ തുടക്കം മുതൽ അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ ഒമ്പത് റെസ്റ്റോറന്റുകളും ഭക്ഷണ സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ടെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഗുരുതരമായ ലംഘനങ്ങൾ ഈ സ്ഥാപനങ്ങൾ നടത്തിയതിന്റെ ഫലമായാണ് ഈ അടപ്പിക്കൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചതെന്ന് അതോറിറ്റി പറയുന്നു. ഇവിടങ്ങളിൽ കുറഞ്ഞ ശുചിത്വവും പ്രാണികളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ, അനുമതിയില്ലാതെ ഹലാൽ അല്ലാത്ത ഭക്ഷണം വിൽക്കുകയും തയ്യാറാക്കുകയും ചെയ്തു, നിരവധി ഭക്ഷ്യവിഷബാധ കേസുകളും ഉണ്ടായി.