പുതുവത്സരാശംസകൾ നേർന്ന് യു എ ഇ നേതാക്കൾ

2019 പൊട്ടിവിരിയുമ്പോൾ യു എ ഇ നിവാസികൾക്ക് പുതുവത്സരാശംസകളുമായി ഭരണാധികാരികൾ. ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. പുതിയ വർഷം യു എ ഇക്കും അറബ് മേഖലയ്ക്ക് ഒട്ടാകെയും സമാധാനം നിറഞ്ഞതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

അബുദാബി കിരീടാവകാശിയും സായുധസേനാ സുപ്രീം കമാണ്ടറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തു. സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിക്കപ്പെട്ട 2019 ലുള്ള തന്റെ ആകാംക്ഷ അദ്ദേഹംപ്രകടമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!