fbpx
ഇന്ത്യ

ബോളിവുഡ് താരം കാദർ ഖാൻ അന്തരിച്ചു

ബോളിവുഡ്​ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ (81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയിൽ വെച്ച്​ തിങ്കളാഴ്​ച വൈകീട്ട്​ ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ്​ സൂപർ ന്യൂക്ലിയർ പാൾസി എന്ന അസുഖം ബാധിച്ച്​ ഓർമ്മ ശക്തിയും ശരീരത്തി​​​െൻറ സന്തുലിതാവസ്​ഥയും നഷ്​ടപ്പെട്ട കാദർ ഖാൻ​ ഏറെ നാൾ കിടപ്പിലായിരുന്നു. അന്ത്യകർമങ്ങൾ കാനഡയിൽ തന്നെ നടക്കും

.കാബൂളിൽ ജനിച്ച കാദർ ഖാൻ 1973ൽ പുറത്തിറങ്ങിയ ‘ദാഗ്​’ എന്ന ചിത്രത്തിലൂടെയാണ് ​ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്​. 250ഓളം ചിത്രങ്ങൾക്ക്​ സംഭാഷണം രചിച്ചു. 300ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്​തിരുന്നത്​. വില്ലനായും വേഷമിട്ടിട്ടുണ്ട്. സിനിമാതാരമാവുന്നതിനു മുമ്പ്​ രന്ദിർ കപൂർ-ജയ ബച്ചൻ ജോഡി അഭിനയിച്ച ‘ജവാനി ദിവാനി’ എന്ന ചിത്രത്തിന്​ സംഭാഷണമെഴുതിയിട്ടുണ്ട്​.

error: Content is protected !!