ഈ മാസം യു എ ഇയിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ മുഖ്യസംഘാടകനായി മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണ്ടാവും.
ജനുവരി 11, 12 തീയതികളില്‍ നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി യുഎഇയിലേക്കു തിരിച്ചു . രണ്ടിന് വൈകീട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം സംസാരിക്കും.
രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം വിജയമാക്കാന്‍ കേരളത്തില്‍നിന്നു മറ്റു നേതാക്കളും എത്തും എന്നാണ് വിവരം.