യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 100 ടൺ പവർ ജനറേറ്ററുകൾ നിറച്ച വിമാനം യുക്രെയിനിലേക്ക് അയച്ച് യുഎഇ.
സാധാരണക്കാരുടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 1,640 ഗാർഹിക പവർ ജനറേറ്ററുകളിൽ ഓരോന്നിനും 3.5 മുതൽ 8 കിലോവാട്ട് വരെ ശേഷിയുള്ളവയാണ്.
കുറച്ച് ഇലക്ട്രിക് ജനറേറ്ററുകൾ മാത്രമാണ് ഇപ്പോൾ യുക്രെയിനിലേക്കെത്തിക്കാൻ വേണ്ടി പോളണ്ടിലേക്ക് എത്തിച്ചിട്ടുള്ളത്. ശേഷിക്കുന്നത് ജനുവരിയിൽ യുക്രെയിനിലെത്തിക്കും. റഷ്യയുമായി യുദ്ധത്തിലേർപ്പെടുന്ന യുക്രെയിനിന് ആശ്വാസവും സഹായവും നൽകാനുള്ള യുഎഇയുടെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഏറ്റവും പുതിയ ഈ സഹായ കയറ്റുമതി.