മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ പ്യുവർഹെൽത്തിന്റെ ഉപസ്ഥാപനമായ സെഹ (SEHA)യും ആംബുലേറ്ററി ഹെൽത്ത് കെയർ സേവനങ്ങളും (AHS)അബുദാബിയിൽ വിസ അപേക്ഷകൾക്കായി പുതിയ മെഡിക്കൽ സ്ക്രീനിംഗ് സെന്റർ തുറന്നതായി പ്രഖ്യാപിച്ചു.
അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി സഹകരിച്ചാണ് പുതിയ ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നത്. അൽ മരിയ ദ്വീപിന്റെ ഹൃദയഭാഗത്തുള്ള ഗാലേറിയയിലാണ് പുതിയ മെഡിക്കൽ സ്ക്രീനിംഗ് സെന്റർ ഉള്ളത്.
കേന്ദ്രം ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7 വരെ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ളതും വാക്ക്-ഇൻ കസ്റ്റമർമാരെ സ്വീകരിക്കുകയും ചെയ്യും. പ്രീമിയം, ഫാസ്റ്റ് ട്രാക്ക്, പതിവ് വിസ സ്ക്രീനിംഗ് സേവനങ്ങളും ഇവിടെ ലഭിക്കും.