യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില ആന്തരിക, തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. ഇന്ന് ഏറ്റവും കുറഞ്ഞ താപനില രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.