ഫുജൈറയിൽ കല്യാണം ആഘോഷിക്കുന്നതിനിടെ വാഹനവുമായി അഭ്യാസം നടത്തിയ ഡ്രൈവർമാർ അറസ്റ്റിലായി

Drivers who practiced with their vehicle while celebrating a wedding in Fujairah were arrested

ഫുജൈറയിൽ അശ്രദ്ധമായി വാഹനമോടിക്കുകയും പൊതുനിരത്തിൽ അഭ്യാസ പ്രകടനം നടത്തുകയും സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുകയും റോഡ് തകർക്കുകയും ചെയ്ത നിരവധി ഡ്രൈവർമാരെ ഫുജൈറ പോലീസ് ജനറൽ കമാൻഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്ന ഒരു വീഡിയോ വൈറലായതോടെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കല്യാണം ആഘോഷിക്കുന്നതിനിടെ ഇടുങ്ങിയ സ്ഥലത്താണ് ഇവർ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്

വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ട്രാഫിക് പട്രോളിംഗിന് ഡ്രൈവർമാരെ പിടികൂടാൻ കഴിഞ്ഞു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നായിഹ് അൽ താനിജി പറഞ്ഞു.

ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയിൽ അശ്രദ്ധമായി പെരുമാറുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!