അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു : 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Indian PM Modi to inaugurate Abu Dhabi's Hindu temple in February

അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14 ന് സായാഹ്ന സമർപ്പണ ചടങ്ങിൽ മോദി പങ്കെടുക്കുമെന്ന് ക്ഷേത്രം നിർമ്മിക്കുന്ന സംഘടനയായ ബാപ്സ് സ്വാമിനാരായണൻ സൻസ്ത പറഞ്ഞു. അബുദാബിയിലെ അബു മുറൈഖ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗതമായ കൊത്തുപണികളാൽ പണി കഴിച്ച ഹിന്ദു ക്ഷേത്രം ഫെബ്രുവരി 18 നാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക . 2020 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ക്ഷേത്രത്തിൽ 8,000 മുതൽ 10,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യയിലെ ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രണ്ട് ജലധാരകളും ഇവിടെയുണ്ടാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!