Search
Close this search box.

പുതുവത്സരാഘോഷം : അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന സ്ഥലങ്ങളറിയാം

New Year's Eve- Know the places where firework displays are held in Abu Dhabi, Dubai and Ras Al Khaimah

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.

അബുദാബിയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരു കരിമരുന്ന് പ്രദർശനം 60 മിനിറ്റ് നീണ്ടുനിൽക്കും.

യാസ് ബേയിൽ ഡിസംബർ 31 ന് രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിച്ച് 2024 ജനുവരി 1 പുലർച്ചെ 12 വരെ തുടരും.

ഗ്രാൻഡ് ഹയാത്തിൽ കരിമരുന്ന് പ്രദർശനം 2024 ജനുവരി 1 പുലർച്ചെ ഒരു മണി വരെ നീണ്ടുനിൽക്കും

യാസ് ലിങ്ക്സിൽ 2023 ഡിസംബർ 31-ന് രാത്രി 9 മണിക്ക് വെടിക്കെട്ട് ആരംഭിക്കും

അൽ മര്യ ഐലൻഡ് പ്രൊമനൈഡിൽ അർദ്ധരാത്രിയിൽ പുതുവത്സര വെടിക്കെട്ട് നടക്കും.

ഹുദൈരിയത്ത് ദ്വീപിൽ അർദ്ധരാത്രിയിൽ പടക്കങ്ങളുടെ വർണ്ണാഭമായ പ്രദർശനം ദൃശ്യമാകും.

ദുബായിലെ ബുർജ് ഖലിഫയിൽ വർണ്ണാഭമായ വെടിക്കെട്ട് അർദ്ധരാത്രിയിൽ നടക്കും.

ബുർജ് അൽ അറബിലും, പാം ജുമൈറയിലും ഈ വർഷം വർണ്ണാഭമായ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കും.

ഹത്ത ഫെസ്റ്റിവലിൽ, 2023 ഡിസംബർ 31 വരെ എല്ലാ ദിവസവും രാത്രി 8 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.

അൽ സീഫിൽ ദിവസവും പടക്കം പൊട്ടിക്കാറുണ്ട്, ഷോകൾ രാത്രി 9 മണിക്കാണ് നടക്കുന്നതെങ്കിലും പുതുവത്സര രാവിൽ അവസാന ഷോ രാത്രി 11.59 നാണ് നടക്കുക.

ബ്ലൂവാട്ടേഴ്സ് ദ്വീപിൽ വൈകുന്നേരം 7 മണി മുതൽ തത്സമയ വിനോദങ്ങളും 12 മണിക്ക് രാത്രി കരിമരുന്ന് പ്രദർശനമുണ്ടാകും.

ദ ബീച്ചിൽ പുതുവത്സര രാവിൽ രാത്രി 11.59 ന് ജെബിആറിലെ ബീച്ചിൽ വർണ്ണാഭമായ വെടിക്കെട്ട് കാണാനാകും.

ഗ്ലോബൽ വില്ലേജിലും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കുന്നതോടൊപ്പം വെടിക്കെട്ടും ആസ്വദിക്കാം.

റാസൽഖൈമയിൽ അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനുമിടയിൽ 4.5 കിലോമീറ്റർ കടൽത്തീരത്ത് വ്യാപിച്ചുകിടക്കുന്ന കരിമരുന്ന് പ്രദർശനം പുതിയ റെക്കോർഡുകൾ ഭേദിക്കാൻ ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts