Search
Close this search box.

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ് : ചില റോഡുകളിൽ വേഗപരിധി കുറച്ചു

Heavy fog in Abu Dhabi- Speed ​​limit reduced on some roads

അബുദാബിയിലെ മിക്ക ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപെട്ടതിനെത്തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് രാവിലെ 10 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില റോഡുകളിൽ അബുദാബി പൊലീസ് വേഗപരിധി കുറച്ചിട്ടുമുണ്ട്‌. അബുദാബി – അൽ ഐൻ റോഡ് (സായിദ് മിലിട്ടറി സിറ്റി – സ്വീഹാൻ), (Al Ain road, Zayed Military City – Sweihan), അൽ ഖ്താം – റിമ(Al Khtam – Rimah), അൽ ഐൻ (റുമാ – അൽ ഖസ്‌ന) Al Ain (Rumah – Al Khazna), ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് റോഡ് (മസാകെൻ – അൽ-ഫഖാ) Sheikh Tahnoun bin Mohammed Road (Masaken – Al-Faqaa) റോഡുകളിലും മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ച് വേഗപരിധി സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

ദുബായ് പോലീസും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്, റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേഗത കുറയ്ക്കാനും സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയർന്ന താപനിലയായി ആന്തരിക പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!