കപ്പലിന്റെ വീൽഹൗസിനുള്ളിൽ 234 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് ഈയടുത്തിടെ പരാജയപ്പെടുത്തി. ‘വീൽഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന ദുബായ് ക്രീക്ക്, ദെയ്‌റ വാർഫേജ് കസ്റ്റംസ് സെന്ററിൽ നടത്തിയ തകർപ്പൻ ഓപ്പറേഷനിലൂടെയാണ് 234.68 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
ഓപ്പറേഷന് നേതൃത്വം നൽകിയ ദുബായ് കസ്റ്റംസ് ടാസ്‌ക് ഫോഴ്‌സ് ‘സിയാജ്’ പരിമിതമായ ഇടങ്ങൾ പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അത്യാധുനിക ‘പെരിസ്‌കോപ്പ് ടെക്‌നോളജി’ ഉപയോഗിച്ചാണ് കപ്പൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഈ ഉപകരണം ഇരുട്ടിൽ ഉയർന്ന റെസ് ഇമേജുകൾ നൽകുന്നു, നിരോധിതവസ്തുക്കൾ കണ്ടെത്തുന്നത് സുഗമമാക്കുന്നു. കപ്പലിന്റെ വീൽഹൗസിനുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്.